വിശേഷിപ്പിക്കാന്‍ വാക്കുകളില്ല; മുഖ്യമന്ത്രിയുടെ കഴിവിനെയും നിശ്ചയദാര്‍ഢ്യത്തെയും അങ്ങേയറ്റം ആദരിക്കുന്നു; ബിശ്വാസ് മേത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവിനെയും നിശ്ചയദാര്‍ഢ്യത്തെയും ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിയായി വിരമിച്ച ബിശ്വാസ് മേത്ത.

വ്യക്തിപരമായ അഭിപ്രായത്തില്‍ കേരളത്തിന് പിണറായി വിജയനെ പോലെയുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്നും ബിശ്വാസ് മേത്ത പറഞ്ഞു.

37 വര്‍ഷത്തെ സര്‍വീസിനിടയില്‍ പിണറായി വിജയനെക്കാള്‍ മികച്ച ഒരു ഭരണാധികാരിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ബിശ്വാസ് മേത്ത കൂട്ടിച്ചേര്‍ത്തു.

ബിശ്വാസ് മേത്തയുടെ വാക്കുകള്‍ ഇങ്ങനെ:

”ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് അങ്ങയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. എന്റെ 37 കൊല്ലത്തെ സര്‍വീസിനിടയില്‍ പിണറായി വിജയനെക്കാള്‍ മികച്ച ഒരു ഭരണാധികാരിയെ ഞാന്‍ കണ്ടിട്ടില്ല.

മികച്ച ഭരണാധികാരിയാണ് സാര്‍ നിങ്ങള്‍. തീരുമാനം എടുക്കുന്ന അങ്ങയുടെ കഴിവിനെയും നിശ്ചയദാര്‍ഢ്യത്തെയും ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കേരളത്തിന് പിണറായി വിജയനെ പോലെയുള്ള നേതാക്കളെയാണ് ആവശ്യം. സര്‍വീസ് കാലത്ത് എന്നെ പിന്തുണച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നന്ദി അറിയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 38 കാബിനറ്റുകളിലാണ് പങ്കെടുത്തത്.

പിണറായിയുടെ കാലത്തെ ആറാമത്തെ ചീഫ് സെക്രട്ടറിയാണ് ഞാന്‍. മുഖ്യമന്ത്രിക്ക് ഞാന്‍ 216 നോട്ട്‌സ് അയച്ചുകൊടുത്തിട്ടുണ്ട്. ഏറ്റവും വലിയ സര്‍പ്രൈസ് എന്താണെന്ന് വച്ചാല്‍, എല്ലാ നോട്ട്‌സും അദ്ദേഹം വായിക്കും. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും സമയം കിട്ടുന്നതെന്ന് എനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News