നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് എഐസിസി

നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് എഐസിസി നേതൃത്വം. ഉഭയകക്ഷി ചര്‍ച്ചകളില്‍ ധാരണയാകാതെ പിജെ ജോസഫ് വിഭാഗമടക്കമുള്ള ഘടകകക്ഷികള്‍.

സീറ്റ് വിഭജനത്തിലും കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലും എ – ഐ വിഭാഗങ്ങളില്‍ തര്‍ക്കം  രൂക്ഷമാണ്.

നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

യു ഡി എഫ് സീറ്റ് ധാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ നാളെ വീണ്ടും കേരളത്തിലെത്തുന്നത്.  തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News