സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേതെന്നും കേരള മോഡല്‍ പ്രസിദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില കാര്യങ്ങളില്‍ നമ്മുടെ നാട് എത്തിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് കാലത്ത് വലിയ കൊഴിഞ്ഞുപോക്കുണ്ടായി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത് അനേകം കുട്ടികള്‍ക്കാണ് ആശ്വാസമായത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫിന്റെ കാലത്ത് 6,80000 കുട്ടികള്‍ കൂടുതലായി വന്നുചേര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളിലേക്കാണിന്ന് കുട്ടികള്‍ പോകുന്നത്.
അടിസ്ഥാന വികസനവും അക്കാദമിക നിലവാരവും ഉയര്‍ത്താന്‍ ശ്രമം നടന്നു. അങ്ങനെ വിദ്യാലയങ്ങള്‍ ഹൈടെക്കായി. ഉന്നതവിദ്യാഭ്യാസ മേഖല വലിയ തോതില്‍ മാറാന്‍ പോകുന്നു. ഇല്ലായ്മകളെല്ലാം പരിഹരിക്കപ്പെടും. വലിയ മാറ്റമാണ് വരുന്നത്.
കോവിഡ് കാലത്തും ആ ഹൈടെക്ക് നിലവാരം അനുഭവിക്കാനായി. ഈ നാടിന് വേണ്ടാത്ത കാര്യമാണോ ഇത്. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് കരുതുന്ന മുഴുവന്‍ ജനതയും നെഞ്ചത്ത് കൈവച്ച് പറയും, നിങ്ങള്‍ ചെയ്തത് തെറ്റല്ലെന്ന്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. തൊഴിലാഗ്രഹിക്കുന്ന ചെറുപ്പക്കാരെ ഏതെങ്കലും രീതിയില്‍ സഹായിക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്.
എന്നാല്‍ എന്തെല്ലാമാണ് അതിന്റെ പേരില്‍ നടന്നത്. നാടിതെല്ലാം മനസിലാക്കുന്നു.ഏതെങ്കിലും ഒരു നുണ പ്രത്യേകമായി സൃഷ്ടിച്ച് കേരളീയരെ പറ്റിക്കാമെന്ന് കരുതണ്ട. നിങ്ങളുടെ വഞ്ചന ശരിയായി തിരിച്ചറിഞ്ഞവരാണവര്‍.
Get real time update about this post categories directly on your device, subscribe now.