കാസര്‍ഗോഡ് കസബ സ്വദേശി ശിശുപാലന്റെയും സുമിത്രയുടെയും വീടു കണ്ട് അത്ഭുതപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വ്യത്യസ്തമായ ഈ വീട് ഇപ്പോള്‍ വാര്‍ത്തകളിലും ഇടം നേടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളിയായ ശിശുപാലന്റെ ഭവനത്തിന്റെ ചുവരുകളെല്ലാം മത്സ്യബന്ധനത്തിന്റെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കടലിന്റെ നിറത്തിലുള്ള നീല ഛായങ്ങള്‍ പൂശി ആരെയും ആകര്‍ഷിക്കും ഈ ഭവനം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി ഭവന പദ്ധതിയില്‍ കിട്ടിയ 3 സെന്റ് ഭൂമിയും സാമ്പത്തിക സഹായവും ഒപ്പം തന്റെ അധ്വാനവും ചേര്‍ത്ത് മനോഹരമായാണ് പാര്‍പ്പിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഭവനം സന്ദര്‍ശിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ശിശുപാലന്റെ ഭാവനയെ മതിയാവോളം അഭിനന്ദിക്കുകയും ചെയ്തു. ഇത് മറ്റു തൊഴിലാളികള്‍ക്കും മാതൃകയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഭവന സന്ദര്‍ശനത്തിന് ശേഷം മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ ;
കാസര്‍ഗോഡ് കസബ സ്വദേശി ശിശുപാലന്റെയും സുമിത്രയുടെയും വീടു കണ്ടു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി ഭവന പദ്ധതിയില്‍ കിട്ടിയ 3 സെന്റ് ഭൂമിയും സാമ്പത്തിക സഹായവും ഒപ്പം തന്റെ അധ്വാനവും ചേര്‍ത്ത് മനോഹരമായി പാര്‍പ്പിടം പൂര്‍ത്തീകരിച്ചിരിക്കുന്നു. കടലും തിരയും തിരമാലയും എല്ലാം വീടിന് അലങ്കാരമാക്കിയിരിക്കുന്ന ശിശുപാലന്റെ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍.
മറ്റു തൊഴിലാളികള്‍ക്കും മാതൃകയാവട്ടെ.
Get real time update about this post categories directly on your device, subscribe now.