അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

അനധികൃത പരസ്യ ബോര്‍ഡുകള്‍ ഇന്നു ഫെബ്രുവരി 28 മുതല്‍ നീക്കംചെയ്യണമെന്ന് നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും ഇന്നു നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തിലാണു തീരുമാനം. അനധികൃത ബോര്‍ഡുകളും മറ്റു പരസ്യങ്ങളും സ്ഥാപിച്ചവര്‍ സ്വന്തം ചെലവില്‍ അവ നീക്കം ചെയ്യണം.

ഇക്കാര്യം നിരീക്ഷിക്കാന്‍ ജില്ലാ ഇലക്ഷന്‍ ഓഫിസറുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here