പി.എസ്.സി നിയമനങ്ങളിലെ കളളകഥകള്‍ക്കെതിരെ യുവജനങ്ങളുടെ പ്രതിഷേധം; പതിനായിരങ്ങള്‍ അണിചേര്‍ന്ന് യുവ മഹാസംഗമം

പി.എസ്.സി നിയമനങ്ങളിലെ കളളകഥകള്‍ക്കെതിരെ യുവജനങ്ങളുടെ പ്രതിഷേധം. യുവ മഹാസംഗമം എന്ന പേരിട്ട പരിപാടിയിലാണ് പതിനായിരങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുചേര്‍ന്നത്.

രാഹുല്‍ ഗാന്ധിക്കും, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡി പ്രശാന്ത് ഐഎഎസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍ രംഗത്തെത്തി. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉളളവര്‍ക്ക് നിയമം മറികടന്നും സഹായിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുപ്പത്തിനൊപ്പം ചെറുപ്പമാണൊപ്പം എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് നുണക്കോട്ടകള്‍ക്കെതിരെ ഡിവൈഎഫ്ഐ യുവ മഹാസംഗമം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐയുടെ സംഘടനാ കരുത്ത് വിളിച്ചോതുന്ന പരിപാടിയില്‍ ആയിരക്കണക്കിന് യുവാക്കള്‍ അണിചേര്‍ന്നു.

യോഗം ഉത്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെത്തിയതോടെ അവരുടെ ആവേശം അണപ്പൊട്ടി. സിപിഒ റാങ്ക് പട്ടികയില്‍ ഇതിനപ്പുറം ഒന്നും സര്‍ക്കാരിന് ചെയ്യാന്‍ ക‍ഴിയില്ലെന്നും, നിയമം മറികടന്ന് പോലും അവരെ സര്‍ക്കാര്‍ സഹായിച്ചെന്നും മുഖ്യമന്ത്രി യുവജനങ്ങളോട് പറഞ്ഞു.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡി പ്രശാന്ത് ഐഎഎസിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി വിദേശ ട്രോളറുകള്‍ നിര്‍മ്മിക്കുന്നതിനുളള കരാര്‍ ഒപ്പിടാന്‍ എന്തായിരുന്നു ധൃതി എന്ന് ചോദിച്ചു. സംഭവിത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു.

മല്‍സ്യ തൊ‍ഴിലാളികളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും വിശേഷിച്ച് രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി പരിഹസിക്കാനും മറന്നില്ല.

ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശഖുമുഖം കടല്‍ തീരത്ത് യുവമഹാ സംഗമം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം,പ്രസിഡന്‍റ് എസ് സതീഷ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെപി പ്രമേഷ് എന്നീവര്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് വി വിനീത് അധ്യക്ഷനായിരുന്നു. ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍ എന്നീവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News