‘എന്തിന് രണ്ടാം പിണറായി സർക്കാർ എന്നതിന് സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുള്ള ഓരോ കുടുംബത്തിന്റെയും ഉത്തരം മാത്രം മതി’; വെെറലായി കുറിപ്പ്

പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് 5 വര്‍ഷം കൊണ്ട് കെെപിടിച്ചുയര്‍ത്തിയ ഈ സര്‍ക്കാരിനുള്ളതാണ് സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുള്ള ഓരോ കുടുംബത്തിന്റെയും പിന്തുണ.

നിരവധിയാളുകളാണ് സര്‍ക്കാരിന് പിന്തുണയുമായി രംഗത്ത് വരുന്നത്. അത്തരമൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ചോറും, സാമ്പാറും, മുട്ടയും,കോഴിയിറച്ചിയും അടങ്ങുന്ന ആഹാരം ഉച്ച ഭക്ഷണമായി നൽകുന്ന പൊതു വിദ്യാലയങ്ങൾ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും കാണാൻ സാധിക്കുമോ എന്ന് സംശയമാണ്.
നമ്മളൊക്കെ കുടിച്ചു വളർന്ന സ്‌കൂൾ കുഞ്ഞുങ്ങൾക്കുള്ള ഉച്ചക്കഞ്ഞി വിതരണം എന്നത് ഒരു ഇടതുപക്ഷ ആശയമായിരുന്നു, ആ കഞ്ഞി പ്രതീക്ഷിച്ചു മക്കളെ സ്‌കൂളിൽ വിട്ടിരുന്ന അനേകം ദരിദ്ര കുടുംബങ്ങൾ പോലുമുണ്ടായിരുന്നു.ആ ഉച്ച കഞ്ഞി പദ്ധതി പോലും താറുമാറാക്കിയ ഒരു ഗവണ്മെൻറും നമുക്ക് ഉണ്ടായിരുന്നതായി മറന്നു പോകരുത്. – ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്തിന് രണ്ടാം പിണറായി സർക്കാർ എന്നതിന് സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുള്ള ഓരോ കുടുംബത്തിന്റെയും ഉത്തരം മാത്രം മതി. വിദ്യാഭ്യാസ മേഖലയിൽ അവരോരോരുത്തരുടേയും ഉറപ്പാണ് എൽ.ഡി. എഫ്- ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ;

നമ്മുടെയെല്ലാം വീട്ടിൽ നമ്മുടേയോ മക്കളുടെയോ മരുമക്കളുടെയോ ഒക്കെയായി സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങൾ കാണും. അവരുടെ ഇന്നത്തെ ഉച്ച ഭക്ഷണത്തെ കുറിച്ച് നമ്മളാരും തന്നെ കാര്യമായി പറഞ്ഞു കണ്ടിട്ടില്ല. ചോറും,സാമ്പാറും, മുട്ടയും,കോഴിയിറച്ചിയും അടങ്ങുന്ന ആഹാരം ഉച്ച ഭക്ഷണമായി നൽകുന്ന പൊതു വിദ്യാലയങ്ങൾ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും കാണാൻ സാധിക്കുമോ എന്ന് സംശയമാണ്.
നമ്മളൊക്കെ കുടിച്ചു വളർന്ന സ്‌കൂൾ കുഞ്ഞുങ്ങൾക്കുള്ള ഉച്ചക്കഞ്ഞി വിതരണം എന്നത് ഒരു ഇടതുപക്ഷ ആശയമായിരുന്നു,ആ കഞ്ഞി പ്രതീക്ഷിച്ചു മക്കളെ സ്‌കൂളിൽ വിട്ടിരുന്ന അനേകം ദരിദ്ര കുടുംബങ്ങൾ പോലുമുണ്ടായിരുന്നു.ആ ഉച്ച കഞ്ഞി പദ്ധതി പോലും താറുമാറാക്കിയ ഒരു ഗവണ്മെൻറും നമുക്ക് ഉണ്ടായിരുന്നതായി മറന്നു പോകരുത്.

ഇന്ന് കുട്ടികൾക്ക് യൂണിഫോമിനുള്ള തുണി സർക്കാർ നൽകും.തുണി മാത്രമല്ല അത് തയ്ക്കാനുള്ള തയ്യൽ കൂലി വരെ കയ്യിൽ കൊടുക്കും ഈ സർക്കാർ.സ്‌കൂൾ തുറക്കും മുന്നേ തന്നെ പഠപുസ്തകങ്ങൾ വീട്ടിലെത്തി കാണും.രക്ഷിതാക്കൾക്ക് കുട്ടികളെ സ്‌കൂളിൽ പറഞ്ഞു വിടേണ്ട ജോലി മാത്രമേയുള്ളൂ.ഹൈ ടെക് ആയി മാറി അന്താരാഷ്ട്ര നിലവാരത്തോടെ തലയുയർത്തി നിൽക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ നമ്മൾ ചർച്ച ചെയ്യാറുണ്ട് . അതിനൊപ്പം ഉറക്കെ ചർച്ച ചെയ്യണ്ടേ വലിയ മാറ്റമാണ് ഇവയും.

പൊതു വിദ്യാഭ്യാസത്തെ ഉന്നത നിലവാരത്തിലേക്കുയർത്തുക മാത്രമല്ല ആ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭാവിയുടെ പൗരന്മാരായ ഓരോ കുട്ടിയുടേയും ആരോഗ്യവും, അന്തസ്സും ഒരു പോലെ ഉയർത്തുന്ന ഉയർന്ന വിഷനാണ് ഈ സർക്കാർ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നമ്മുടെ മുന്നിൽ വച്ചത്. എന്തിന് രണ്ടാം പിണറായി സർക്കാർ എന്നതിന് സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുള്ള ഓരോ കുടുംബത്തിന്റെയും ഉത്തരം മാത്രം മതി.
വിദ്യാഭ്യാസ മേഖലയിൽ അവരോരോരുത്തരുടേയും ഉറപ്പാണ് എൽ.ഡി. എഫ്.

നമ്മുടെയെല്ലാം വീട്ടിൽ നമ്മുടേയോ മക്കളുടെയോ മരുമക്കളുടെയോ ഒക്കെയായി സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങൾ കാണും.

അവരുടെ ഇന്നത്തെ…

Posted by Sreekanth PK on Sunday, 28 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News