ഇന്ധന വില വര്‍ധന: ചൊവ്വാഴ്ച സംയുക്ത സമരസമിതിയുടെ വാഹനപണിമുടക്ക്

ഇന്ധനവിലവര്‍ധനവിന് ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാശ്യപ്പെട്ട് സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന വാഹനപണിമുടക്ക് ചൊവ്വാഴ്ച. രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണ് പണിമുടക്ക് നടക്കുക.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല.

അതേസമയം പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News