കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്‌കാരിക വേദിയുടെ 2020 ലെ കെടാമംഗലം അവാർഡുകൾ പ്രഖ്യാപിച്ചു

കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്‌കാരിക വേദിയുടെ 2020 ലെ കെടാമംഗലം അവാർഡുകൾ പ്രഖ്യാപിച്ചു.

“കാഥിക രത്ന “(കഥാപ്രസംഗം) അയിലം ഉണ്ണികൃഷ്ണൻ ,”ശ്രേഷ്ഠ കലാനിധി “(നാടകം )സതീഷ് സംഗമിത്ര, “കലാസാഗര “(സിനിമ )രാജീവ് ആലുങ്കൽ “കലാശ്രേഷ്ഠ” (നാടകം,സിനിമ )സന്തോഷ് കീഴാറ്റൂർ.

കൂടാതെ ഈ വർഷം പ്രത്യേകമായി ഏർപ്പെടുത്തിയ “കലാ സാർത്ഥക ” പുരസ്‌കാരങ്ങൾക്ക്
പ്രശസ്ത നാടക സംവിധായകൻ കെ എം ധർമ്മൻ,കേരളത്തിന്റെ വിപ്ലവഗായിക സഖാവ് മേദിനി, കഥാപ്രസംഗ പരിപോഷകൻ മുത്താന സുധാകരൻ എന്നിവർ അർഹരായി.

25000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. സൂരജ് സത്യൻ, ആലപ്പി ഋഷികേശ്, പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. ഏപ്രിൽ മാസത്തിൽ പറവൂരിൽ നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണച്ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News