പാചകവാതകത്തിന് വീണ്ടും വിലകൂട്ടി കേന്ദ്രം; ഇന്ന് വര്‍ധിപ്പിച്ചത് 25 രൂപ; രണ്ടുമാസത്തിനുള്ളില്‍ വര്‍ധിപ്പിച്ചത് 226 രൂപ

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇടതടവില്ലാതെ തുടരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി കേന്ദ്രം.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് നൂറ് രൂപയും വര്‍ധിപ്പിച്ചു.

ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1613 രൂപയുമായി വില വര്‍ധിച്ചു. ക‍ഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 226 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്.

സബ്സിഡി നിര്‍ത്തലാക്കിയ ശേഷം ഇത് നാലാം തവണയാണ് കേന്ദ്രം പാചകവാതകത്തിന് വിലവര്‍ധിപ്പിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സബ്സിഡി മുടങ്ങിയിട്ടും മാസങ്ങളായി.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി ഈ ദുരിതകാലത്ത് കേന്ദ്രം സാധാരണക്കാരന്‍റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here