കോര്‍പറേറ്റ് മുതലാളിമാരുടെ മാനേജര്‍മാരാണ് കോണ്‍ഗ്രസും ബിജെപിയും; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നത് കേരളത്തിലെ സാധാരണക്കാരന്റെ ബോധ്യമാണ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങള്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണ വാചകത്തിലൂടെ പങ്കുവയ്ക്കുന്നതെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

കേവലമായ വികസനം മാത്രമല്ല മറിച്ച് രാജ്യത്താകെ ഉയര്‍ന്നുവരുന്ന വര്‍ഗീയതയ്ക്കും മതദ്രുവീകരണത്തനിനും എതിരായി ഇന്ത്യയിലെ ജനങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് ഇടതുപക്ഷമെന്നും കേരളത്തില്‍ ഈ വര്‍ഗീയ ശക്തികളുടെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോയ ഭരണകൂടമാണ് ഇടതുപക്ഷമെന്നും ജനങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്.

ഇന്ത്യയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണല്ലോ പൗരത്വ നിയമം കൊവിഡ് പ്രതിസന്ധികള്‍ ചെറുതായൊന്ന് ശമിച്ചെന്ന് തോന്നിയപ്പോള്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത് പരത്വ രജിസ്‌ട്രേഷന്‍ കൊവിഡിന് ശേഷം ആരംഭിക്കുമെന്നാണ് എന്നാല്‍ മണിക്കൂറുകള്‍ക്കകം അത്തരത്തിലൊരു പട്ടികയും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ്.

രണ്ടാമത്തെ കാര്യം സ്വകാര്യവല്‍ക്കരണമാണ് കേന്ദ്ര ബജറ്റിലൂടെ ഒരു വലിയ വിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞപ്പോള്‍ എല്ലാ പൊതുമേഖലയെയും സ്വകാര്യവല്‍ക്കരിക്കലാണ് നയമെന്ന് പ്രധാനമന്ത്രിയും പറയുന്നു ഇതിന്റെ വലിയ വിഭാഗം ലാഭം ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി ബിജെപി കൈപ്പറ്റുന്നുണ്ട്.

രാജ്യത്തെ കുത്തക മുതലാളിമാരുടെ മാനേജര്‍മാരാണ് കോണ്‍ഗ്രസും ബിജെപിയും എല്ലാം വിറ്റ് തുലച്ചിട്ട് രാജ്യത്തെ അഭ്യസ്ത വിദ്യരായവര്‍ക്ക് എവിടെ തൊഴില്‍ നല്‍കുമെന്നാണ് കേന്ദ്രം പറയുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളി ന്യൂസ് ന്യൂസ്&വ്യൂസില്‍ ചോദിച്ചു.

കിഫ്ബി വഴി ഈ സംസ്ഥാനത്ത് നടത്തിയത് സമാനതകളില്ലാത്ത വികസനമാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുമ്പോല്‍ ഇടതുപക്ഷത്തിന്‍ ജനങ്ങളോട് പറയാന്‍ ഏറെയാണ് എന്നാല്‍ വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് പ്രതിപക്ഷം കഴമ്പില്ലാത്ത ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News