
വില്ലനായും ഹാസ്യകഥാപാത്രമായും മറ്റും ഒട്ടേറെ സിനിമയിലൂടെ സുപരിചിതനായ ജയൻ ചേർത്തലയാണ് സർക്കാരിന്റെ കിറ്റിനെ കുറിച്ച് പറഞ്ഞത് .ഒരു ടെലിവിഷൻ പുരസ്‌കാര ദാന ചടങ്ങിലുണ്ടായ മറുപടിയാണ് വൈറലായിരിക്കുന്നത്. അവാർഡ് വാങ്ങിയ ഒരു നടൻ കിറ്റിനെ കുറിച്ച് മോശമായി പരാമർശിച്ചു :‘‘ ഒരു കിറ്റ് വാങ്ങിച്ചാൽ ഒരു വോട്ട് കിട്ടും ’’. ഇതിനുള്ള ജയന്റെ മറുപടി ഹിറ്റാവുകയായിരുന്നു :
‘‘ അതല്ല, ഒരു കിറ്റ് കൊടുക്കാൻ മനസ്സുകാണിച്ച മുഖ്യമന്ത്രിക്കും ആ മനുഷ്യത്വത്തിനുമാണ് ഇവിടുത്തെ ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്. അല്ലാതെ വോട്ടിനു വേണ്ടി ഒരു പാർടിയും കിറ്റ് കൊടുക്കില്ല.
സാറ് ആരായാലും ‘ യു ഹാവ് ടു ബി സോറി ഫോർ ഇറ്റ് .ഞാനൊരിക്കലും യോജിക്കില്ല അതിനോട്. വോട്ടിനു വേണ്ടിയല്ല കിറ്റ് കൊടുത്തത്, മനുഷ്യന്റെ കണ്ണീര് കണ്ടിട്ടാണ്. അത് വോട്ടായി മാറിയിട്ടുണ്ടെങ്കിൽ അത് ജനങ്ങളുടെ സ്‌നേഹ പ്രകടനമാണ്. ’’

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here