കണ്ണൂർ മഴൂർ സ്വദേശിയായ യദുകൃഷ്ണൻ എന്ന പതിനാലു വയസുകാരന് മുന്നിൽ ഇനിയും ഒരുരുപാട് വർഷത്തെ ജീവിതം ബാക്കിയുണ്ട്.
എന്നാൽ ഹീമോഫീലിയ എന്ന രോഗം ഈ മിടുക്കന്റെ ജീവനും ജീവിതവും കാർന്നു തിന്നുകയാണ്.അവയവങ്ങളെ ഒന്നൊന്നായി പ്രവർത്തന രഹിതമാക്കുകയാണ് രോഗം.
ഒരു ചെവിയുടെ കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ടു.രണ്ടാമത്തെ ചെവിയുടെ കേൾവി ശക്തിയും കുറയുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
അതിന് ആവശ്യമുള്ള 20 ലക്ഷം രൂപ കണ്ടെത്താനാകാതെ പകച്ചു നിൽക്കുകയാണ് നിർധന കുടുംബം.പതിനാല് വയസ്സുകാരനായ യദുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിയും.
Get real time update about this post categories directly on your device, subscribe now.