വംഗനാടിന്‍റെ മണ്ണിലും മനസിലും മാറ്റത്തിന്‍റെ മുഴക്കം; ജനസാഗരമായി ബ്രിഗേഡ് പരേഡ് മൈതാനി

മാസങ്ങള്‍ നീണ്ട പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ മാറ്റത്തിന്റെ കാഹളം മുഴക്കി അണിനിരന്നത്ത് ലക്ഷക്കണക്കിന് ജനങ്ങല്‍ പ്രായ ലിംഗ വ്യത്യാസമില്ലാതെ വംഗനാടിന്റെ മനസൊന്നാകെ പ്രതീക്ഷയുടെ ചുവന്ന പതാകയുമേന്തി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ അണിനിരന്നു.

‘അംമര ഏഗോബയ്, ഏഗോബയ് മാനുഷ്‌കെ ഷംങ്കേ നിയേ” (ഞങ്ങള്‍ മുന്നേറും, ജനതയോടൊപ്പം മുന്നേറും) കണ്ണെത്താ ദൂരത്തോളം പരന്ന് കിടന്ന ആ ജനസാഗരം ഒരേ ശബ്ദത്തില്‍ ഒരേ താളത്തില്‍ ആകാശത്തേക്ക് മുഷ്ടിയുയര്‍ത്തി ഏറ്റുവിളിച്ചു. പത്തുലക്ഷത്തിലധികം വരുന്ന മനുഷ്യരെ അഭിസംബോധന ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെസാരിച്ച് തുടങ്ങുമ്പോഴും മൈതാനത്തേക്കുള്ള ബംഗാള്‍ ജനതയുടെ ഒഴുക്ക് നിലച്ചിരുന്നില്ല.

വംഗ മണ്ണിന്റെ വിപ്ലവവീര്യവും ജനാധിപത്യ മതേതരപാരമ്പര്യവും വീണ്ടും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനവുമായി കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധവും അതിവിശാലവുമായ ബ്രിഗേഡ് പരേഡ് മൈതാനിയിലേക്ക് അണമുറിയാതെ അവരങ്ങനെ ഒഴുകിക്കൊണ്ടിരുന്നു.

ഇടതുപക്ഷം ബംഗാളില്‍ തകരുന്നുവെന്ന് സ്വപ്‌നം കാണുന്ന ഇടതുവിരുദ്ധര്‍ക്ക് വംഗനാടിന്റെ വീര്യമുള്ള മനസ് നല്‍കിയ മറുപടിയാണ് ഇന്നലെ ബ്രിഗേഡ് പരേഡ് മൈതാനിയിലെ ജനസാഗരം. സമീപകാലത്ത് ബംഗാള്‍ ദര്‍ശിച്ചിട്ടില്ലാത്ത വന്‍ ജനകീയ മുന്നേറ്റത്തോടെ ഇടതുപക്ഷ മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വലതുടക്കം. ഇടതുമുന്നണിയുടെയും മറ്റ് ജനാധിപത്യ മതേതര കക്ഷികളുടെയും കൂട്ടായ്മയായ സംയുക്ത മോര്‍ച്ചയുടെ ആഹ്വാനപ്രകാരം ബംഗാളിന്റെ ന?ഗര?ഗ്രാമാന്തരങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് സ്ത്രീകളടക്കം ബ്രിഗേഡിലേക്ക് ഒഴുകിയെത്തി.

ഞങ്ങളാണ് മതനിരപേക്ഷകര്‍, ഞങ്ങളാണ് ഭാവി എന്ന് ആലേഖനംചെയ്ത വേദിയാണ് ബ്രിഗേഡില്‍ ഒരുക്കിയത്. ജാതിമത വ്യത്യാസമില്ലാതെ ബം?ഗാളിലെ എല്ലാവിഭാഗം ജനങ്ങളും മാറ്റത്തിന്റെ കാഹളം നെഞ്ചേറ്റി ഒത്തുചേരുന്നതാണ് റാലിയില്‍ പ്രകടമായത്.

ഹം എന്നാല്‍ ഹിന്ദുവും മുസല്‍മാനുമുള്‍പ്പെടെ എല്ലാ മതസ്ഥരും ചേരുന്നതാണ് നമ്മളൊന്നിക്കുമ്പോഴാണ് ഇന്ത്യ പൂര്‍ണമാവുന്നതെന്ന യെച്ചൂരിയുടെ പ്രഖ്യാപനത്തിന് നിര്‍ത്താതെ മുഴങ്ങിയ കരഘോഷം ബംഗാളിന്റെ തെരുവുകള്‍ക്ക് അശാന്തി സമ്മാനിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും വര്‍ഗീയമായി ഈ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുന്ന ബിജെപിക്കും ബംഗാള്‍ കൊടുക്കുന്ന മുഖമടച്ചുള്ള അടിയാണ്.

ബംഗാളിന്റെ തെരുവുകളിലും ഗ്രാമവിധികളിലും മാസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മഹാറാലിക്കായി സംഘടിപ്പിക്കപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ കൊല്‍ക്കത്ത നഗരം ജനസാഗരത്തിന്റെ ഒഴുക്കില്‍ വീര്‍പ്പുമുട്ടി.

പകല്‍ ഒന്നിന് റാലി ആരംഭിച്ചശേഷവും പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. വടക്ക് ഡാര്‍ജിലിങ് കുന്നിന്‍ പ്രദേശത്തിനും തെക്ക് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സുന്ദര്‍ബന്‍ തീരദേശംവരെയുമുള്ള സംസ്ഥാനത്തിന്റെ 22 ജില്ലയില്‍നിന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലുംപെട്ടവര്‍ മനുഷ്യ മഹാസാഗരമായി അലയടിച്ചു.

ഞങ്ങളാണ് ബദല്‍, ഞങ്ങളാണ് മതനിരപേക്ഷകര്‍, ഞങ്ങളാണ് ഭാവി എന്ന് ആലേഖനം ചെയ്ത വേദിയില്‍ നിന്നുള്ള നേതാക്കളുടെ പ്രസംഗങ്ങളോടുള്ള സദസ്സിന്റെ ആവേശം നിറഞ്ഞ പ്രതികരണങ്ങളില്‍ ദൃശ്യമായത് അനിവാര്യമായ മാറ്റത്തിനായി വെമ്പുന്ന ബംഗാളിനെയാണ്.

തൃണമൂലിന്റെ സായുധ രാഷ്ട്രീയത്തോട് ജീവനും ജീവിതവും നല്‍കി പോരാടി ഇടതുപക്ഷം കരുത്ത് വര്‍ധിപ്പിക്കുകയാണ് ബംഗാളില്‍ കയ്യൂക്കുകൊണ്ട് തൃണമൂലും ബിജെപിയും കയ്യടക്കിവച്ച പാര്‍ട്ടി ഓഫീസുകളിലും ഗ്രാമങ്ങളിലും ജനങ്ങളൊന്നിച്ച് പ്രതീക്ഷയുടെ ചുവപ്പിനെ തിരിച്ചുകൊണ്ടുവരുന്നതാണ് ബംഗാളിന്റെ സമകാലിക രാഷ്്ട്രീയത്തിലെ ആവേഥകരമായ കാഴ്ച.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പി ബി അംഗം മുഹമ്മദ് സലിം, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബംഗാള്‍ പിസിസി അധ്യക്ഷനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ അബ്ബാസ് സിദ്ദിക്ക്, ഇടതുമുന്നണി ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News