ഇരട്ട പെണ്‍കുട്ടികളുണ്ടോ? എങ്കില്‍ പൃഥ്വിരാജിന്റെ പുതിയ സിനിമയില്‍ താരമാവാന്‍ അവസരം കാത്തിരിക്കുന്നു

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനേതാക്കളെ തേടുന്നതായി അറിയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊര്‍ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പര്യമുളളവര്‍ ബയോഡേറ്റ അയക്കുവാനും ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News