ഫേസ്ബുക്കില്‍ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നല്‍കി യുവനടി നൂറിന്‍ ഷെരീഫ്. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ തല മറച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പേരില്‍ മാത്രം മുസ് ലിമായതുകൊണ്ട് കാര്യമില്ലെന്ന കമന്റുമായി ഒരാളെത്തിയത്.
പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തല മറയ്ക്കണമെന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. ‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്. നൂറിന്റെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.
കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു നൂറിന്‍ വീഡിയോയൊടൊപ്പം ഫേസ്ബുക്കിലെഴുതിയിരുന്നത്.
‘ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല.
എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ Masha Allah സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും,’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് താരത്തിനെതിരെ കമന്റ് വന്നത്. മറുപടിയുമായി നൂറിന്‍ രംഗത്തെത്തിയതോടെ നിരധി പേരാണ് പിന്തുണയുമായെത്തിയത്.
Get real time update about this post categories directly on your device, subscribe now.