‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നുവെന്ന് നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍ 27ആയെന്നും രണ്ട് മന്ത്രി എന്നത് അഞ്ചായിയെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നു,’ എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച യു.ഡി.എഫ് തീരുമാനത്തിലാണ് ഇപ്പോള്‍ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായത്. മൂന്ന് സീറ്റുകളാണ് അധികം നല്‍കുന്നത്. ഇതോടെ 27 സീറ്റുകളിലായിരിക്കും ലീഗ് ഇത്തവണ മത്സരിക്കുക.

എന്നാല്‍ പി.ജെ ജോസഫുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെയും മണ്ഡലവും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News