
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം പിച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വെറും രണ്ട് ദിവസം കൊണ്ട് തീർന്ന മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് വിജയിച്ചത്. എന്നാൽ ഇന്ത്യ മോശം പിച്ചൊരുക്കിയതാണ് ഇംഗ്ലണ്ടിൻെറ തോൽവിക്ക് കാരണമായതെന്ന് വിമർശിച്ച് മുൻ ഇംഗ്ലീഷ് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. യുവരാജ് സിങ്ങടക്കം പ്രമുഖ ഇന്ത്യന്‍ താരങ്ങളും പിച്ചിനെ വിമർശിച്ചിരുന്നു.
ഇവർക്കുള്ള മറുപടിയായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശര്‍മ. മത്സരത്തിലെ ടോപ് സ്കോറർ രോഹിതായിരുന്നു. പരിശീലനത്തിനിടെ ഗ്രൗണ്ടിൽ അലസമായി കിടക്കുന്ന ചിത്രമാണ് രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നാലാം ടെസ്റ്റിൻെറ പിച്ച് ഇനി എങ്ങനെയായിരിക്കും എന്ന് ആലോചിക്കുകയാണ് താൻ എന്ന് ക്യാപ്ഷനും ഇട്ടിട്ടുണ്ട്.പുറത്ത് നിന്ന് കളി കാണുന്നവർ അനാവശ്യമായി പിച്ചിനെ വിമർശിക്കുകയാണെന്നാണ് രോഹിത് സൂചിപ്പിച്ചത്. രോഹിതിൻെറ ഇൻസ്റ്റഗ്രാം പോസ്റ്റിനെ തമാശയോടെ ട്രോളി ഭാര്യ റിതിക സജ്ദേയും രംഗത്തെത്തി.
തൻെറ പിന്നാലെ ഇത് പോലെ അലസനായാണ് രോഹിത് നടന്നിരുന്നതെന്നാണ് റിതികയുടെ കമൻറ്. മാർച്ച് നാല് മുതൽ എട്ട് വരെ അഹമ്മദാബാദിൽ തന്നെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here