നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ലീഗും കേരളാ കോണ്‍ഗ്രസും ആവര്‍ത്തിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനം എങ്ങുമെത്താതെ യുഡിഎഫ്.
വിജയ സാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും 95 സീറ്റുകളില്‍ എങ്കിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നുമുള്ള എഐസിസി നിര്‍ദേശവും ഇതോടെ വെള്ളത്തിലായി. 24 സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച മുസ്ലീം ലീഗിന് 27 സീറ്റാണ് ഇത്തവണ യുഡിഎഫ് നല്‍കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ യുഡിഎഫിന്റെ സമ്മര്‍ദത്തിന് കീഴ്‌പ്പെടേണ്ടെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ തീരുമാനം 12 സീറ്റുകള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ഇതില്‍ നിന്നും പിന്നോട്ട് പോകേണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ 9 സീറ്റ് നല്‍കാനാണ് യുഡിഎഫ് ധാരണ. കോട്ടയമാണ് യുഡിഎഫ്-കോരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നില്‍ക്കുന്ന എറ്റവും പ്രധാനപ്പെട്ട ജില്ല.
ജില്ലയിലെ 9 സീറ്റില്‍ 5 എണ്ണം വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം എന്നാല്‍ 3 സീറ്റില്‍ അധികം നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സഖ്യകക്ഷികളുമായി ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ തന്നെ സീറ്റ് വിഭജനം യുഡിഎഫില്‍ വഴിമുട്ടിയിരിക്കുകയാണ്.
നിലവില്‍ മത്സരിച്ച എംഎല്‍എ മാരുടെ മണ്ഡലം മാറ്റമെന്ന ആവശ്യവും ധാരണയിലെത്താന്‍ സാധിക്കാത്ത ഗ്രൂപ്പ് സമവാക്യങ്ങളും കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാക്കിയിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.