കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ ഫോൺ കണക്ഷൻ കിട്ടാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടില്ലേ???
ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,
ഇനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് വിളിക്കുക. STD കോഡ് വേണ്ട…
ഫോണിൽ “കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്ക് സ്വാഗതം” എന്ന് കേട്ടു തുടങ്ങുമ്പോൾ തന്നെ കസ്റ്റമർ കെയർ എക്സിക്യുട്ടീവുമായി സംസാരിക്കാൻ 19 ഡയൽ ചെയ്യുക…
പരാതി രജിസ്റ്റർ ചെയ്യുമ്പോഴും പരിഹരിക്കുമ്പോഴും SMS ലഭിക്കുന്നതാണ്.
കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈ നാലക്ക ടോൾ ഫ്രീ നമ്പർ തന്നെയാണ്.
ഈ നമ്പർ എല്ലാവരിലേക്കും എത്തിക്കുക. മൊബൈലിൽ save ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here