ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്

പെട്രോൾ – ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്  സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ് തൊഴിലാളി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹങ്ങൾ, ചരക്കു കടത്തൽ വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി – സ്വകാര്യ ബസുകൾ എന്നിവ നിരത്തിലിറങ്ങില്ല. പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കി.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നടക്കന്ന പണിമുടക്കിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. പണിമുട്ട് പ്രഖ്യാപിച്ചതോടെ കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ തീയതി ഉടൻ അറിയിക്കും. അതേസമയം, എസ്എസ്എൽസി, പ്ലസ്ടു മോഡൽ പരീക്ഷകൾ മാറ്റണമോയെന്ന കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News