വാഹന പണിമുടക്ക് ; നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു. നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാലയുടെ നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

പെട്രോൾ – ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്  സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് നടക്കുക.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ് തൊഴിലാളി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹങ്ങൾ, ചരക്കു കടത്തൽ വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി – സ്വകാര്യ ബസുകൾ എന്നിവ നിരത്തിലിറങ്ങില്ല. പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കി.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നടക്കന്ന പണിമുടക്കിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News