കോണ്‍ഗ്രസ്-ജോസഫ് സീറ്റ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു; ചടയമംഗലത്ത് യുഡിഎഫ് സീറ്റ് തര്‍ക്കം തെരുവിലേക്ക്

കോണ്‍ഗ്രസ്- പിജെ ജോസഫ് സീറ്റ് ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാലാണ് സീറ്റ് ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞത്. നാളെ വീണ്ടും ചര്‍ച്ചയുണ്ടാവുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

ഇന്നത്തെ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പിജെ ജോസഫിനെ അറിയിക്കും അതിന് ശേഷമാവും തീരുമാനങ്ങളെന്നും മോന്‍സ് ജോസഫ് പറഞ്ഞു. 12 സീറ്റെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉറച്ച് നില്‍ക്കുകയാണ് പത്ത് സീറ്റുകളെങ്കിലും ലഭിച്ചാല്‍ ഒത്തുതീര്‍പ്പാവാം എന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

എന്നാല്‍ 9 സീറ്റിനപ്പുറം നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചുനിന്നും. അതേസമയം എല്‍ഡിഎഫിനൊപ്പം നിന്ന് കേരളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ വിജയിച്ചാല്‍ ജോസഫ് വിഭാഗത്തിന് അത് കൂടുതല്‍ തിരിച്ചടിയാവും ജോസഫിനൊപ്പമുള്ള നേതാക്കളും പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസിലേക്ക് പോകുമെന്നതും കൂടുതല്‍ സീറ്റെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് പിന്നിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ജോസഫ് വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലും നാമമാത്രമായ സീര്‌റുകളിലേക്ക് ഒതുങ്ങേണ്ടിവന്നാല്‍ അത് പാര്‍ട്ടിയുടെ ഭാവിതന്നെ ചോദ്യചിഹ്നത്തിലാവും.

അതേസമയം കൊല്ലത്ത് ചടയമംഗലം നിയോജകമണ്ഡലം സീറ്റ് മുസ്ലിം ലീഗിന് വിട്ട് കൊടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം തെരുവിലേക്കെത്തി. കൊല്ലം കടക്കലില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെങ്കില്‍ പ്രവര്‍ത്തനത്തിനിറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here