എന്തിനോ തുടങ്ങി എങ്ങനൊക്കെയോ അവസാനിപ്പിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരനാടകം അവസാനിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രീയലാഭം മാത്രം ലക്ഷ്യംവച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.

സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരൊ‍ഴികെ എല്ലാവരും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിന്‍റെ പശ്ചാത്തലത്തിസ്ക സമരം അവസാനിപ്പിച്ച് മടങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസ് സമരം കൂടുതല്‍ പരിഹാസ്യമായതോടെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതൃത്വം എത്തിയത്.

എല്‍ജിഎസ് റാങ്ക് ഹോള്‍ഡേ‍ഴ്സ് ഇന്നലെ മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പില്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സിപിഒ ലിസ്റ്റിലുള്ളവര്‍ സമരം തുടരുകയാണ്.

സിപിഒ ലിസ്റ്റിലുള്ളവര്‍ക്ക് നിയമപ്രകാരം ഒരു സര്‍ക്കാറിന് ചെയ്യാന്‍ ക‍ഴിയുന്നത് മു‍ഴുവനും അതിലപ്പുറവും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തെന്നും ഇതില്‍ കൂടുതല്‍ ഇനിയൊന്നും സര്‍ക്കാറിന് ചെയ്യാനില്ലെന്നും മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞതോടെയാണ് പരിഹാസ്യമായി യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കുന്നത്.

അതേസമയം സമരം അവസാനിപ്പിച്ച എല്‍ജിഎസ് റാങ്ക് ഹോള്‍ഡേ‍ഴ്സ് കൊച്ചിയില്‍ ഡിവൈഎഫ്ഐ നേതാക്കളുമായി കൂടിക്കാ‍ഴ്ച നടത്തി. ഇന്നലെ സമരം അവസാനിച്ച നേതാക്കള്‍ ആദ്യമെത്തിയതും ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നന്ദി പറയാനായിരുന്നു.

സമരം സര്‍ക്കാരുമായി ചര്‍ച്ചയിലെത്തിക്കുന്നതില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ നടത്തിയ ഇടപെടലില്‍ സമരക്കാര്‍ നന്ദി അറിയിച്ചു. സമരം തുടങ്ങുന്ന സമയത്ത് പോലും കൃത്യമായ മുദ്രാവാക്യങ്ങളേതുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം ആരംഭിച്ചത്.

സമരത്തില്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി കേവലമായ രാഷ്ട്രീയ ലക്ഷ്യം വച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അക്രമം അ‍ഴിച്ചുവിട്ടു. ഇതോടെ റാങ്ക് ഹോള്‍ഡോ‍ഴ്സില്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരായ വികാരം ഉടലെടുത്തിരുന്നു.

സര്‍ക്കാരുമായി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ ഒരിടത്ത് പോലും യൂത്ത് കോണ്‍ഗ്രസിന് പങ്കില്ലായിരുന്നു. രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടെ സമരവേദിയില്‍ എത്തിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നാടകമാണ് ഇതോടെ പൊളിഞ്ഞത്. ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയും.

മുഖ്യമന്ത്രി കര്‍ശനമായ നിലപാടെടുക്കുകയും ചെയ്തതോടെ ആളൊ‍ഴിഞ്ഞ സമരപ്പന്തലില്‍ നിന്നും ഷാഫി പറമ്പിലും ശബരിനാഥും സമരം അവസാനിപ്പിച്ച് കളം വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News