യു.​പി​യി​ൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16-കാരി കൊല്ലപ്പെട്ട നിലയിൽ; പൊലീസിനെ​ കല്ലെറിഞ്ഞ്​ ജനം

ഉത്തർപ്രദേശിൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16 കാരി കൊല്ലപ്പെട്ട നിലയിൽ. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. പുല്ല്​ വെട്ടാൻ പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ​ നടത്തിയ തെരച്ചിലിലാണ്​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പൊലീസിന്​ നേരെ കല്ലെറിഞ്ഞു. ഒരു പൊലീസ്​ ഉ​ദ്യാേഗസ്ഥന്​ പരിക്കേറ്റു.

അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന്​ സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുകയാണെന്നും പൊലീസ്​ വിശദീകരിച്ചു.

ഫെബ്രുവരി 17 ന് ഉന്നാവോ ജില്ലയിൽ സമാനമായ സാഹചര്യങ്ങളിൽ രണ്ട്​ പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മ​റ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. മൂന്ന്​ പെൺകുട്ടികളും കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന്​ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News