
രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് മോദി. 60 വയസ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ വരുന്ന സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഒരു ഡോസിന് ഈടാക്കുക.
കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് രാജ്യത്ത് ആരംഭിച്ചത്.പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ദില്ലിയിലെ എയിംസില്‍ വച്ചാണ് മോദി വാക്സിന്‍ സ്വീകരിച്ചത്.ഭാരത് ബിയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ ആണ് പ്രധാനമന്ത്രി സ്വീകരിച്ചത്.പുതുചേരി സ്വദേശിനി ആയ നിവേദ, മലയാളിയായ റോസമ്മ അനില്‍ എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് പ്രധാനമന്ത്രിക്ക് വാക്സിന്‍ നല്‍കിയത്.
ആഗോളത്താളത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രങ്ജര്‍ക്കും മോദി നന്ദി അറിയിച്ചു.രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായ പൗരന്‍മാര്‍ വാക്സിന്‍ സ്വീകരിച്ച് രാജ്യത്തെ കൊവിഡ് മുക്തമാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
60 -ന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കും. ഇതിന് പുറമെ 45നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കും 45 വയസിന് മുകളിലുള്ളവര്‍ രോഗമുണ്ടെന്ന ഡോക്ടറുടെ സാക്ഷ്യപത്രം നല്‍കണം. ആരോഗ്യസേതു ആപ്പിലോ, CoWin വെബ്സൈറ്റിലോ ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം.
പേര്, വയസ്, ലിംഗം, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയ ശേഷം വാക്സിന്‍ കേന്ദ്രം, തിയതി, സമയം എന്നിവ തിരഞ്ഞെടുക്കാം. എന്നാല്‍ വാക്സീന്‍ ഏതുവേണമെന്ന് തെരഞ്ഞെടുക്കാന്‍ കഴിയില്ല. രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് പോയി കുത്തിവയ്പ്പെടുക്കാം.
വാക്സിനേഷന് പോകുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. കുത്തിവയ്പ്പ് കഴിഞ്ഞാല്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യമാണ്. സ്വകാര്യആശുപത്രികളില്‍ ഡോസ് ഒന്നിന് 250 രൂപ ഈടാക്കാംമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here