കോവിഡ്-19 : രാജ്യത്ത് 24 മണിക്കൂറിനിടെ 15,510 പേർക്ക് രോഗം, 106 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക്കോവിഡ്-19. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,10,96,731 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആകെ രോഗികളിൽ 1,07,86,457 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,68,627 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,288 പേർകോവിഡ്-19 ഭേദമായി ആശുപത്രിവിട്ടു.

കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 106 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ മരണം 1,57,157 ആയി. കൊറോണ വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ 1,43,01,266 പേർക്ക് വാക്സിൻ നൽകി.

ഇന്ന് രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കാണ് വാക്‌സിനേഷൻ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ കൊവാക്‌സിൻ ഡോസ് സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News