സമരം ഒത്ത് തീർപ്പാക്കിയ ഡിവൈഎഫ്ഐക്ക് നന്ദി അറിയിച്ച് ഉദ്യോഗാർത്ഥികൾ

എല്‍ജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്ത് തീർപ്പാക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിച്ച ഡി വൈ എഫ് ഐ ക്ക് നന്ദി അറിയിച്ച് ഉദ്യോഗാർത്ഥികൾ. കൊച്ചിയിലെത്തിയ ഡിവൈഎഫ്ഐ നേതാക്കളെ നേരിട്ട് കണ്ടാണ് ഉദ്യോഗാർത്ഥികൾ നന്ദി അറിയിച്ചത്‌.

വിവിധ റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഫലപ്രദമായി സർക്കാർ സംവിധാനത്തെ ഉപയോഗപ്പെടുത്താൻ ഡിവൈഎഫ്ഐ യുടെ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് നേതാക്കൾ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകി.

മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ച വിജയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ലാസ്റ്റ് ഗ്രേഡ് സർവ്വൻ്റ് റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചത്.

സമരം ഒത്തുതീർപ്പാക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിച്ചത് ഡിവൈഎഫ്ഐ ആണെന്ന് വ്യക്തമാക്കിയ ഉദ്യോഗാർത്ഥികൾ നേതാക്കളെ നേരിട്ട് കണ്ട് നന്ദിയും സന്തോഷവും അറിയിച്ചു.

സംഘടനയുടെ ഭാഗത്ത് നിന്ന് തുടർന്നും പിന്തുണയുണ്ടാകണമെന്ന്
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡൻ്റ് എസ് സതീഷ് ഉൾപ്പടെയുള്ള നേതാക്കളോട് ഉദ്യോഗാർത്ഥികൾ അഭ്യർത്ഥിച്ചു.

സർക്കാരിൻ്റെ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാനാവശ്യമായ ഇടപെടൽ ഡി വൈ എഫ് ഐ യുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉദ്യോഗാർത്തികൾക്ക് ഉറപ്പ് നൽകിയതായി എ എ റഹീം പറഞ്ഞു.

വിവിധ സർക്കാർ സർവ്വീസ് സംഘടനകളും റാങ്ക് ഹോൾഡേഴ്സുമായി ഈ മാസം 4 ന് തിരുവനന്തപുരത്ത് വെച്ച് ചർച്ച നടത്തുമെന്നും എ എ റഹീം അറിയിച്ചു. ചർച്ചയിൽ സർക്കാർ നൽകിയ ഉറപ്പിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

ഡി വൈ എഫ് ഐ നേതാക്കളെ നന്ദി അറിയിക്കാനെത്തിയ ഉദ്യോഗാർത്ഥികൾ നേതാക്കൾക്കൊപ്പം സെൽഫിയുമെടുത്താണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News