മലബാര്‍ ഗോള്‍ഡ് പാലക്കാട് ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി എ കെ ബാലന്‍

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നവീകരിച്ച പാലക്കാട് ഷോറൂം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമൊരുക്കുന്നതിനുമാണ് പാലക്കാട് ജിബി റോഡിലുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം നവീകരിച്ചത്.

മന്ത്രി എ കെ ബാലന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അധ്യക്ഷത വഹിച്ചു.വി കെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എം എല്‍ എ, പാലക്കാട് നഗരസഭ അധ്യക്ഷ , പ്രിയ അജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന്റെ ഭാഗമായി ആര്‍ട്ടിസ്ട്രി ഷോ എന്ന പേരില്‍ ബ്രാന്‍ഡഡ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ആരംഭിച്ചു. ഉദ്ഘാടനത്താടനുബന്ധിച്ച് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News