ക്രോസ്-ഡ്രസിംഗ് ഇന്ത്യന്‍ സിനിമയില്‍ പുതുമയുള്ള കാര്യമല്ല. കഥ പുതുമയില്ലാത്തതും മടുപ്പിക്കുന്നതുമാകുമ്പോള്‍ പ്രേക്ഷകരില്‍ താല്‍പര്യമുണര്‍ത്താനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണതെന്നു പലപ്പോഴും തെളിഞ്ഞിട്ടുമുണ്ട്
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ അടൂര്‍ ഭാസി തന്റെ സ്ത്രീവേഷങ്ങളുടെ എണ്ണം കൊണ്ട് മലയാളസിനിമയില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മറ്റൊരു നടനും അടൂര്‍ ഭാസിയുടെയത്ര പെണ്‍വേഷങ്ങള്‍ അദ്ദേഹം ചെയ്തതുപോലെ കൈകാര്യം ചെയ്തിട്ടില്ലെന്നു കാണാം.
പെൺവേഷത്തിലെത്തി വിസ്മയിപ്പിച്ച മലയാള സിനിമയിലെ ചില നടന്മാരെ പരിചയപ്പെടുത്തുകയാണ്. ജഗതി, സലിംകുമാര്‍, ദിലീപ്, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബാബുരാജ്, കൃഷ്ണ, ജയസൂര്യ തുടങ്ങി നിരവധി നടന്മാര്‍ പെൺവേഷത്തിലെത്തി ഞെട്ടിച്ചിട്ടുള്ളവരാണ്. കൂടുതൽ തവണ പെൺവേഷത്തിലെത്തിയത് ജഗതിയാണ്.ഹിറ്റ്ലർ ബ്രദേഴ്സ്, കിലുകിലുക്കം തുടങ്ങിയ സിനിമകളിൽ പെൺവേഷത്തിലെത്തിയിട്ടുണ്ട് നടൻ ജഗതി ശ്രീകുമാര്‍.
നടൻ മമ്മൂട്ടിയുടെ ചിത്രമായ മാമാങ്കത്തിലെ പെൺവേഷം വൈറലായിരുന്നു.1983 ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ഒന്നു ചിരിക്കൂ എന്ന സിനിമയിൽ മമ്മൂട്ടി പെൺവേഷമണിഞ്ഞിട്ടുണ്ട്.
ദിലീപ് മായാമോഹിനിയില്‍ അവതരിപ്പിച്ച പെണ്‍വേഷം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ജോസ് തോമസ് സംവിധാനം നിര്‍വ്വഹിച്ച് ദിലീപ്, ലക്ഷ്മി റായ്, ബിജു മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ഏപ്രില്‍ 7-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാമോഹിനി.
,
ചാണക്യതന്ത്രം എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ പെൺവേഷത്തിലെത്തിയിരുന്നു.തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സിനിമകൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാണക്യതന്ത്രം’. ഉണ്ണി മുകുന്ദനാണ് പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കുറ്റാന്വേഷണ രീതിയിൽ സഞ്ചരിക്കുന്ന ഒരു മസാല ത്രില്ലർ ചിത്രമാണിതെന്ന് പറയാം.
നടൻ കൃഷ്ണ, തില്ലാന തില്ലാന എന്ന സിനിമയിലായിരുന്നു പെൺവേഷത്തിലെത്തിയത്.
നടന്‍ ജയസൂര്യ ഞാന്‍ മേരിക്കുട്ടി എന്ന സിനിമയില്‍ ട്രാന്‍സ് വുമണായെത്തി സംസ്ഥാന ചലച്ചിത്രപുരസ്‌കാരം വരെ നേടി.രഞ്ജിത്ത് ശങ്കര്‍തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2018 ല്‍ പുറത്തിറങ്ങിയമലയാളചലച്ചിത്രമാണ്ഞാന്‍ മേരിക്കുട്ടി.ജയസൂര്യയുംഈ ചിത്രത്തിന്റെ ഒരു സഹസംവിധായകനാകുന്നു. മേരിക്കുട്ടി എന്ന ഒരുട്രാന്‍സ്‌ജെന്റിന്റെകഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്
ടമാര്‍ പടാറിലാണ് നടൻ ബാബുരാജ് പെൺവേഷത്തിലെത്തിയത്.
സലീംകുമാര്‍ സൂത്രധാരനുള്‍പ്പെടെയുള്ള ചില ചിത്രങ്ങളിൽ പെൺവേഷം കെട്ടിയെത്തിയിട്ടുണ്ട്.
പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത്. ശേഷം ഇപ്പോൾ മാമാങ്കത്തിലും,
പൃഥ്വിരാജ് തമിഴിൽ കാവ്യ തലൈവൻ എന്ന സിനിമയിലാണ് പെൺവേഷത്തിലെത്തിയത്.
Get real time update about this post categories directly on your device, subscribe now.