വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്‍ററുകള്‍ തയ്യാര്‍ ; കെ കെ ശൈലജ

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫീഡ് ബാക്ക് പരിശോധിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക്‌കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,10,96,731 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here