എം കൃഷ്ണൻ; അഖിലേന്ത്യാ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അനിഷേധ്യ നേതാവ് ആയിരുന്ന എം കൃഷ്ണൻ അന്തരിച്ചു . നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫിഡറേഷൻ്റെയും മുൻ അഖിലേന്ത്യാ സെക്രട്ടറി ജനറൽ ആയിരുന്നു.

കോവിഡ് മൂലം ചികിത്സയിലായിരുന്നു കൃഷ്ണൻ. കോൺഫഡറേഷനും എൻ എഫ് പി ഇ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് നേതാവാണു എം.കൃഷ്ണൻ. 1974 ൽ കാസർകോഡ് ഡിവിഷനിൽ പോസ്റ്റൽ അസിസ്റ്റൻറായി സർവീസിൽ പ്രവേശിച്ച എം. കൃഷ്ണൻ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ അനിഷേധ്യനായ നേതാവ് ആയിരുന്നു.

1996 ൽ NFPTE സംസ്ഥാന ഏകോപന സമിതിയുടെ കൺവീനറായും തുടർന്ന് കോൺഫഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഏജീസ് ഓഫീസിലെ കരാർവൽക്കരണത്തിനെതിരായ ഉജ്വലമായ സമരങ്ങൾക്ക് നേതൃത്വം നൽകി .

ജി.ഡി.എസ് ജീവനക്കാർക്ക് വേണ്ടി മാത്രമായി നടത്തിയ 16 ദിവസം നീണ്ട് നിന്ന സമരമടക്കം അഖിലേന്ത്യാ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 2014 ആഗസ്റ്റിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം കോൺഫഡറേഷന്റെ പ്രവർത്തനത്തോടൊപ്പം സിപിഐ (എം) കാസർകോഡ് ജില്ലാ കമിറ്റി അംഗം എന്ന നിലയിൽ പൊതു പ്രസ്ഥാനത്തിന്റെ ഭാഗമായി.

പിന്നീട് പ്രവർത്തനം തിരുവനന്തപുരത്തേക്ക് മാറ്റി. സി.പി.ഐ (എം) ചാല ഏരിയ കമ്മിറ്റി അംഗമെന്ന നിലയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തീരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് ക്യഷ്ണൻ ആയിരുന്നു. എം ക്യഷ്ണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News