ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നില്‍പ്പോലും ഉറപ്പ് ലഭിക്കാതെ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചപ്പോള്‍

പി എസ് സി വിഷയത്തിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് നാണം കെട്ട് സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്വങ്ങളിൽ സർക്കാരിൽ നിന്ന് യാതൊരു ഉറപ്പും ലഭിക്കാതെ സമരം അവസാനിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സമരം നടത്തിയിട്ട് കാര്യം ഇല്ലായിരുന്നത് കൊണ്ടാണ് സമരം അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല.

ഭിവസങ്ങൾക്ക് മുൻപ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കുമ്പോൾ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നില്‍പ്പോലും ഉറപ്പ് ലഭിക്കാതെയാണ് യൂത്ത് കോൺഗ്രസ് നടത്തിയ നിരഹാര സമരം പൊടുന്നനെ അവസാനിപ്പിച്ചത്.

എൽജി എസ് ഉദ്യോഗാർത്തികൾ സർക്കാരുമായി ഒത്ത് തീർപ്പിലെത്തിയതോടെ ഇനി നിരാഹാരം ഇരിക്കുന്നതിൽ കാര്യം ഇല്ലെന്ന് നേത്യത്വം തിരിച്ചറിഞ്ഞു.

ഷാഫി പറമ്പിൽ , കെഎസ് ശബരീനാഥൻ എന്നിവർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് മുൻകൂട്ടി കണ്ട് സമരം അവസാനിപ്പിച്ചിരുന്നു.സിപിഒ റാങ്ക് പട്ടികയിൽപ്പെട്ട ഉദ്യോഗാർത്ഥികൾ സമരം തുടരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് എളുപ്പത്തിൽ സമരം അവസാനിപ്പിച്ച് തടിയൂരിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News