ബി ജെ പി യിൽ വീണ്ടും സ്മിതാമേനോൻ വിവാദം

ബി ജെ പി യിൽ വീണ്ടും സ്മിതാമേനോൻ വിവാദം. കൊച്ചിയിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പങ്കെടുത്ത പൊതുയോഗത്തിൽ സ്മിതാ മേനോനെ വേദിയിലിരുത്തിയതാണ് വിവാദത്തിനിടയാക്കിയത്.

മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് കെ.സുരേന്ദ്രൻ സ്മിതയെ വേദിയിൽ കയറ്റിയത്. നേരത്തേ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സ്മിതയെ നിയോഗിച്ചതും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ തൃപ്പുണിത്തറയിലെ സ്വീകരണയോഗത്തിലാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമനൊപ്പം സ്മിതാമേനോൻ വേദി പങ്കിട്ടത്.

മുതിർന്ന നേതാക്കളെയെല്ലാം ഒഴിവാക്കിയായിരുന്നു സ്മിതാമേനോനെ കെ.സുരേന്ദ്രൻ വേദിയിൽ കയറ്റിയത്. നിർമലാസിതാരാമന് പുറമേ K സുരേന്ദ്രൻ ഉൾപ്പെടെയുള്ള വളരെ കുറച്ച് നേതാക്കൾ മാത്രമാണ് വേദിയിൽഉണ്ടായിരുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രത്യേക നിർദേശ പ്രകാരമാണ് കെ.സുരേന്ദ്രൻ സ്മിതാ മേനോന് അമിത പ്രാധാന്യം നൽകുന്നതെന്ന ആക്ഷേപം പാർട്ടിക്കകത്ത് സജീവമാണ്. നേരത്തെ പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ സ്മിതാ മേനോൻ സ്വീകരിക്കാനെത്തിയത് വിവാദമായിരുന്നു.

അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ വി മുരളിധരൻ ചട്ടങ്ങൾ ലംഘിച്ച് സ്മിതാമേനോനെ പങ്കെടുപ്പിച്ചത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. പിന്നീട് മുരളിധരൻ ഇടപ്പെട്ട് സ്മിതയെ മഹിളാമോർച്ചയുടെ സംസ്ഥാന ഭാരവാഹിയായി നിയമിച്ചിരുന്നു.

ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു നിയമനം. പാർട്ടിക്കകത്ത് മുതിർന്ന നേതാക്കളെയെല്ലാം പാടേ അവഗണിച്ച് ഒരു പ്രവർത്തന പരിചയവും ഇല്ലാത്ത സ്മിതാമേനോന് പദവിയും പരിഗണനയും നൽകുന്നതിനെതിരെ വനിതാനേതാക്കൾ RSS നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News