73-ന്റെ ന്‌റവില്‍ ഇന്നസെന്റ് മധുരം നല്‍കി ആലീസ്; പിറന്നാള്‍ ചിത്രങ്ങള്‍

മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളുമെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിന്റെ 73-ാം ജന്മദിനമായിരുന്നു ഇന്നലെ. കുടുംബത്തിനൊപ്പം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍.
Step 2: Place this code wherever you want the plugin to appear on your page.

#birthdaycelebration

Posted by Innocent on Saturday, 27 February 2021

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്റ് സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുകയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും ചെയ്തു. ഇതിനിടെ ‘നെല്ല്’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തു. ഇടയില്‍ ടൈഫോയിഡ് ബാധിച്ച താരം സിനിമയോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. അക്കാലത്ത് ഏതാനും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. സഹോദരങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ച് ഡോക്ടര്‍, വക്കീല്‍, ജഡ്ജി എന്നിങ്ങനെ വിവിധ കരിയറുകള്‍ തിരഞ്ഞെടുത്തപ്പോള്‍ പഠനത്തില്‍ പിന്നോക്കം ആയിരുന്നു ഇന്നസെന്റ്. ഇക്കാര്യത്തെ ചൊല്ലി പിതാവ് വറീതുമായി ചില അഭിപ്രായ വ്യത്യാസങ്ങളും ആദ്യകാലത്തുണ്ടായിരുന്നു. തുടര്‍ന്ന് 1970കളില്‍ ഇന്നസെന്റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും അക്കാലത്ത് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സംവിധായകന്‍ മോഹന്‍ മുഖേനയാണ് പിന്നീട് ഇന്നസെന്റ് സിനിമാമേഖലയിലേക്ക് എത്തിപ്പെടുന്നത്. 1972ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ഇന്നസെന്റിന്റെ ആദ്യചിത്രം. ആദ്യകാലത്ത് ഏതാനും സമാന്തരചലച്ചിത്രങ്ങളുടെ നിര്‍മ്മാതാവായും ഇന്നസെന്റ് പ്രവര്‍ത്തിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനിയാണ് ഇളക്കങ്ങള്‍, വിട പറയും മുന്‍പേ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News