സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊറോണ വാക്സിനേഷന്‍ നാളെ നല്‍കിത്തുടങ്ങും

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊറോണ വാക്സിനേഷന്‍ നാളെ നല്‍കിത്തുടങ്ങും. ജഡ്ജിമാരുടെ കുടുംബാംഗങ്ങള്‍ക്കും റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കും നാളെ മുതല്‍ തന്നെ വാക്സിന്‍ എടുക്കാം.

വാക്സിനേഷനുള്ള സജ്ജീകരണം കോടതി കോംപ്ലക്സില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ ഇവര്‍ക്ക് വാക്സിനേഷനെടുക്കാം.

ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ വേണോ സിറം ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വേണോ എന്ന് ജഡ്ജിമാര്‍ക്ക് തീരുമാനിക്കാം.

അതേസമയം, വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫീഡ് ബാക്ക് പരിശോധിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക്‌കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,10,96,731 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News