നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍ പലര്‍ക്കും ചിരി പൊട്ടും. അതെ, രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് 2013ല്‍ യു.പി.എ സര്‍ക്കാരിനെ പാചകവാതക വിലവര്‍ധനവില്‍ പരിഹസിച്ച മോദിയുടെ ട്വീറ്റ് വൈറലാകുന്നത്.
‘നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് ‘ എന്ന മോദിയുടെ ട്വീറ്റ് ഇപ്പോള്‍ മോദിക്ക് തന്നെ പാരയായിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ളതിലും ഭീകരമായ അവസ്ഥയാണിപ്പോള്‍ രാജ്യത്ത് സംജാതമായിരിക്കുന്നത്. ഉയര്‍ന്നുവരുന്ന പെട്രോള്‍, ഡീസല്‍, പാചകവാതകവിലയില്‍ വീര്‍പ്പ്ുമുട്ടുകയാണ് സാധാരണക്കാരായ ഇന്ത്യന്‍ജനത.
When you go to vote, do Namaskar to the gas cylinder at home as they are snatching that also: Narendra Modi http://t.co/vWaAC0xucN
— narendramodi_in (@narendramodi_in) November 23, 2013
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് നൂറ് രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1613 രൂപയുമായി വില വര്‍ധിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 226 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്. സബ്‌സിഡി നിര്‍ത്തലാക്കിയ ശേഷം ഇത് നാലാം തവണയാണ് കേന്ദ്രം പാചകവാതകത്തിന് വിലവര്‍ധിപ്പിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സബ്‌സിഡി മുടങ്ങിയിട്ടും മാസങ്ങളായി.
30 ദിവസത്തിനിടെ നാലാം തവണയാണ് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വര്‍ദ്ധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here