രാജ്യത്ത് കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വാക്‌സിൻ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു,ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക് ഉൾപ്പടെയുള്ളവർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാർ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മോദി.

60 വയസ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വാക്സിന്‍ ലഭിക്കുക. Co-വിൻ വെബ്സൈറ്റിലൂടെ ഇതുവരെ 1 മില്യൺ ആൾക്കാർ വാക്‌സിൻ രജിസ്റ്റർ ചെയ്തു.

കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് ആരംഭിച്ചു .പ്രധാന മന്ത്രി നരേന്ദ്രമോദി, വെങ്കയ്യ നായിടു, ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക്,ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ ഉൾപ്പടെ ഉള്ളവർ കൊറോണ വാക്‌സിന്റെ ഫസ്റ്റ് ഡോസ് സ്വീകരിച്ചു.

ദില്ലിയിലെ എയിംസിൽ വച്ചാണ് മോദി വാക്‌സിൻ സ്വീകരിച്ചത്.ഭാരത് ബിയോടെക് വികസിപ്പിച്ച കൊവാക്സിൻ ആണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുചേരി സ്വദേശിനി ആയ നിവേദ, മലയാളിയായ റോസമ്മ അനിൽ എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ആണ് പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകിയത്.

ആഗോളത്താളത്തിൽ കൊറോണയെ പ്രതിരോധിക്കാൻ സഹായിച്ച ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രങ്ജർക്കും മോദി നന്ദി അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹരായ പൗരൻമാർ വാക്‌സിൻ സ്വീകരിച്ച് രാജ്യത്തെ കൊറോണ മുക്തമാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

60-ന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. ഇതിന് പുറമെ 45നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും രണ്ടാം ഘട്ടത്തിൽ വാക്സിന്‍ ലഭിക്കും 45 വയസിന് മുകളിലുള്ളവര്‍ രോഗമുണ്ടെന്ന ഡോക്ടറുടെ സാക്ഷ്യപത്രം നല്‍കണം.

കോവിൻ വെബ്സൈറ്റിലൂടെ 1 മില്യൺ ആൾക്കാരാണ് കൊറോണ രണ്ടാം ഘട്ട കുത്തിവയ്പ്പിന് രജിസ്റ്റർ ചെയ്തത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും. സ്വകാര്യആശുപത്രികളില്‍ ഡോസ് ഒന്നിന് 250 രൂപ ഈടാക്കാംമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News