‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകം ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു ക‍ഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പോസ്റ്റുകളും ട്രോളുകളുമെല്ലാം അതിന് തെളിവായിരുന്നു.

പ്രമുഖരുള്‍പ്പെടെ നിരവധിയാളുകള്‍ പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോ‍ഴിതാ ഒരു കവിതയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ഇന്നീ മണ്ണില്
ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..!
ഓരോ മലയാളിക്കും..
ഉറപ്പാണ് LDF..

കവിതയിലെ വരികളിങ്ങൻെ പറഞ്ഞുവയ്ക്കുന്നു. അനൂപ് കരിപ്പാല്‍ എ‍ഴുതിയ കവിതയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

കവിത ചുവടെ;

വിറയാര്‍ന്ന കൈകളാല്‍
തലയ്ക്കാമ്പുറത്ത്
തപ്പിനോക്കുമ്പോള്‍
ഒരൊറപ്പ്ണ്ട്,
പെന്‍ഷന്‍ കാശ് വന്ന്ണ്ട്..

അടുക്കളച്ചുമരീന്ന്
സഞ്ചിയെടുത്ത് കുടഞ്ഞ്
റേഷന്‍ കടേല്‍ക്ക് നടക്കുമ്പൊ
മനസ്സിലൊരൊറപ്പ്ണ്ട്,
അരീണ്ടാവും..

അസുഖം വരുമ്പൊ
പണ്ടത്തേപ്പോലെ പേടിയില്ല;
സര്‍ക്കാരാശുപത്രീല്
മരുന്നുണ്ടാവും ഉറപ്പാ..

സ്‌കൂളു തുറക്കുമ്പൊ
കാശിന്‌ വേണ്ടി പായണ്ടല്ലോ ?
പുസ്തകം കിട്ടും; ഉച്ചക്കഞ്ഞീം.
പഠിപ്പും മെച്ചായി..

ലൈഫ് ല് പെര കിട്ടി,
ഇനി വാടക കൊടുക്കണ്ടല്ലൊ..!

ഇന്നീ മണ്ണില്
ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..!
ഓരോ മലയാളിക്കും..
ഉറപ്പാണ് LDF..

അനൂപ് കരിപ്പാല്‍

പെന്‍ഷന്‍ കാശായും ലെെഫിലൂടെ വീടായും മെച്ചപ്പെട്ട വിദ്യാഭ്യാസമായും ചികിത്സാ സൗകര്യങ്ങളായും എല്‍ഡിഎഫ് ക‍ഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളത്തിലെ ജനങ്ങളുടെ ഉറപ്പായി മാറുകയായിരുന്നു എല്‍ഡിഎഫ് എന്ന് കവിത പറയുന്നു.

പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി 100 ല്‍ 100 മാര്‍ക്കുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ആദ്യ മുദ്രാവാക്യം പൂര്‍ണമായും പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന മുദ്രാവാക്യവുമായി പിണറായി സര്‍ക്കാര്‍ വീണ്ടും ജനവിധി തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News