കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മുസ്ലീംലീഗ് വിട്ടു നൽകില്ല: എം കെ മുനീർ

മത്സരിച്ച സീറ്റുകളിൽ വിട്ടു വീഴ്ച ഇല്ലെന്ന് ലീഗ്. കൂടുതൽ സീറ്റ് തരുന്നതിനനുസരിച്ച് വെച്ച് മാറ്റം പരിഗണിക്കും. പല ഘട്ടങ്ങളിലും ലീഗ് വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും എം കെ മുനീർ കൈരളി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകില്ലെന്ന് ലീഗ് നേതൃത്വം യു ഡി എഫിനെ അറിയിച്ചു കഴിഞ്ഞു. 3 മുതൽ 5 സീറ്റ് വരെ വേണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ട് വെച്ചത്. മറ്റ് ഘടകകക്ഷികളുമായുളള സീറ്റ് വിഭജനം പൂർത്തിയാകുന്ന മുറയ്ക്ക്, അന്തിമ തീരുമാനം ഉണ്ടാകും.

2 തവണ ലീഗുമായി കോൺഗ്രസ് നേതൃത്വം സംസാരിച്ചെങ്കിലും മറ്റുള്ളവരുമായി ധാരണ ആയ ശേഷം തുടർ ചർച്ച എന്ന നിലയിലാണ് പിരിഞ്ഞത്. പല ഘട്ടങ്ങളിലും ലീഗ് വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.

അത് കൊണ്ട് തന്നെ കൂടുതൽ സീറ്റ് എന്ന ആവശ്യം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷീക്കുന്നതായി എം കെ മുനീർ പറഞ്ഞു. 2016 ൽ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്.

കഴിഞ്ഞ തവണ വെച്ച് മാറിയ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയ്ക്ക് പകരം കുന്ദമംഗലം ഏറ്റെടുക്കും. കൂത്ത്പറമ്പ്, ബേപ്പൂർ, പട്ടാമ്പി സീറ്റുകളാണ് ലീഗ് ലക്ഷ്യമിടുന്നത്.

ഈ സീറ്റുകൾ വിട്ടു നൽകുന്നതിൽ ജില്ലാതല ചർച്ച നടക്കുന്നു. കഴിഞ്ഞ തവണ എൽ ജെ ഡി മത്സരിച്ച കൂത്തുപറമ്പിൽ പ്രശ്നം ഇല്ലെങ്കിലും ബേപ്പൂർ, പട്ടാമ്പി സീറ്റുകൾ നേടിയെടുക്കുക എളുപ്പമാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here