
തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും പ്രാദേശിക നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്. കോഴിക്കോട് കൊടുവള്ളിയിലും ,കിനാലൂരിലും കോൺഗ്രസ് ,മുസ്ലീം ലീഗ് ,ബി ജെ പി എന്നീ പാർട്ടികളിൽ നിന്നും രാജിവെച്ചവർക്ക് സ്വീകരണം നൽകി.
കൊടുവള്ളിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷമീം വള്ളിക്കാട് ,ബ്ലോക്ക് സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് ,നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശുഹൈബ് ,മുസ്ലീം ലീഗ് വൈറ്റ്ഗാർഡ് ക്യാപ്റ്റൻ മുജീബ് എരഞ്ഞോണ, MSF നേതാവ് അമീൻ തലപ്പെരുമണ്ണ ,BJP പ്രവർത്തകനായ നെടുമലച്ചാലിൽ പ്രദീപ് കുമാർ തുടങ്ങിയ 30 പേർക്കാണ് സ്വീകരണം നൽകിയത്.
കിനാലൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ,മണ്ഡലം പ്രസിഡൻ്റ് ,കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സജേഷ് കിനാലൂർ ,മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ.വി നൗഷാദ് ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് പത്മനാഭൻ നായർ എന്നിവരും രാജിവെച്ച് CPIM മായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കൊടുവള്ളിയിലും വട്ടോളിയിലും CPIM ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ രാജി വെച്ചവർക്ക് സ്വീകരണം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here