
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്ത് എത്തിയതോടെ സോളാർ കേസും ഉമ്മൻചാണ്ടിക്ക് എതിരായ പരാതിക്കാരിയുടെ ആരോപണവും വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ ചർച്ചാ വിഷയമാവുകയാണ്.
സോളാർ കേസിൽ CBI അന്വേഷണം നടക്കുന്ന വേളയിലെ ജോർജിന്റെ വെളിപ്പെടുത്തലുകൾ ഉമ്മൻചാണ്ടിയെ പ്രതിസന്ധിയിലാക്കും എന്നത് ഉറപ്പാണ്.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഉമ്മൻ ചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ രാത്രി 10.30 ന് താൻ കണ്ടതെന്നും ജോപ്പന്‍ മാത്രമാണ് അന്ന് ഓഫീസിന് മുന്‍പില്‍ ഉണ്ടായിരുന്നതെന്നും. ഉമ്മന്‍ ചാണ്ടിയെ മോശം പറഞ്ഞിട്ട് തനിക്ക് ഒന്നും കിട്ടാനില്ലന്നും സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് താൻ പോയതെന്നുമാണ് ഒരു അഭിമുഖത്തിൽ പി.സി. ജോര്‍ജ് പറഞ്ഞത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് കൂടി ആയിരുന്ന പി.സി ഉമ്മൻചാണ്ടിക്ക് എതിരെ ഗുരുതര ആരോപങ്ങളുമായി രംഗത്ത് വന്നത്.സോളാർ കേസ് സിബിഐ യുടെ അന്വേഷണ പരിധിയിൽ ആണെന്നിരിക്കെ പി.സി യുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിലും നിർണായകമാകും. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതി നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പിസിക്ക് CBI ക്ക് മുന്നിലും ആവർത്തിക്കേണ്ടി വന്നേക്കാം.
രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പെരുങ്കള്ളനാണ് ഉമ്മൻചാണ്ടി എന്നും കരുണാകരനെയും ആന്റണിയെയും തകർത്താണ് ഉമ്മൻചാണ്ടി അധികാര കസേരയിലെത്തിയതെന്നും. ഉമ്മൻചാണ്ടി ജീവിച്ചിരിക്കെ ചെന്നിത്തലയ്‌ക്ക് മുഖ്യമന്ത്രിയാകാനാവില്ലെന്നുമുള്ള പി സി ജോർജിന്റെ പ്രസ്താനവനകളും സംസ്ഥാന കോണ്ഗ്രസ് രാഷ്ട്രീയത്തിൽ കോളിളക്കം ഉണ്ടാക്കുമെന്നത് ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here