വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

വിവാദ കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി. പുതുക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണെന്നും നിയമങ്ങൾ കർഷകർക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്ന് കൊടുക്കുമെന്നും നരേന്ദ്രമോദി.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികയത്ത് 5 സംസ്ഥാങ്ങളിലെ കർഷകരെ സന്ദർശിക്കും. അതിർത്തിയിലെ കർഷക പ്രക്ഷോഭം ശക്തമാക്കുകയാണ് ലക്ഷ്യം.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം 96ദിവസത്തിലേക്കെത്തി നിൽക്കുമ്പോഴാണ് കാർഷിക നിയമങ്ങളെ ന്യായികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തിയത് . പുതുക്കിയ കാർഷിക നിയമങ്ങളിലൂടെ രാജ്യത്തെ കർഷകർക്ക് ആഗോള വിപണികൾ ലഭിക്കുമെന്നും, കർഷകർ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും മോദി ആവർത്തിച്ചു.

പ്രധാന മന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കർഷകർ പ്രതികരിച്ചു. കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ചകൾക്ക് തയ്യാറാണെന്ന് ആവർത്തിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി, ചർച്ചക്ക് വേണ്ടി മുൻകൈ എടുക്കുന്നില്ലെന്നും കർഷകനേതാക്കൾ വിമർശിച്ചു.

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് വരും ദിവസങ്ങളിൽ 5 സംസ്ഥാനങ്ങൾ സന്ദർശിക്കും. സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിക്കുകയും, അവരെ സമരവേദിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് രാകേഷ് തികയാഥ് വ്യക്തമാക്കി.

കേന്ദ്ര ഭരണത്തെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ ആക്കുന്ന നയമാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് യുവജന സംഘടനകൾ. റിപ്പബ്ലിക് ദിനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകൻ മന്ദീപ് പൂനിയ, യുവജന നേതാവ് നവദീപ് കൗർ ഉൾപ്പടെയുള്ളവർ ഇന്ന് മാധ്യമങ്ങളെ കണ്ടു. പോലീസിനെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെതിരെ രംഗത്തിറങ്ങുമെന്ന് മന്ദീപ് പൂനിയ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News