വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയ തീരുമാനം പ്രത്യയശാസ്ത്രത്തിന് എതിര്; കോണ്‍ഗ്രസ് നേതൃത്വതിനെതിരെ ആനന്ദ് ശർമ്മ

രാഹുൽ ഗന്ധിയെ രൂക്ഷമായി വിമർശിച്ചു മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ്മ. വർഗീയ വാദികളുമായുള്ള കൂട്ടുകെട്ട് കോണ്ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെന്ന് ആനന്ദ് ശർമ്മ വിമർശിച്ചു.

ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പ്രവർത്തക സമതിയിൽ പോലും ആലോചിക്കാതെയെന്നും ആനന്ദ് ശർമ്മ പ്രതികരിച്ചു. അതേ സമയം ആനന്ദ് ശർമ്മയുടെ വാക്കുകൾ ജമാ അത്തെമായി കൂട്ടുകെട്ടുണ്ടാക്കുന്ന കേരളാ നേതാക്കൾക്കെതിരെയുള്ള വിമർശനം കൂടിയായി മാറുന്നു.

വർഗീയ വാദികളുമായി പല ഘട്ടങ്ങളിലും പ്രത്യേകിച്ചു തെരഞ്ഞെടുപ്പ് സമയങ്ങളിൽ കൂട്ടുകെട്ടുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതൃത്വതിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനമാണ് മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ്മ ഉന്നയിക്കുന്നത്. വർഗീയ വാദികളുമായി കൂടുകൂടുന്നത് കോണ്ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെന്ന് ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിസത്തിനും നെഹ്രുവിന്റെ സെക്യൂലറിസത്തിനും എതിരാണ് കോണ്ഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകൾ. ഇത്തരം തീരുമാനങ്ങൾ കോണ്ഗ്രസ് പ്രവർത്തക സമിതിയിൽ പോലും ചർച്ച ചെയ്യാതെയാണ് തീരുമാനിക്കുന്നതെന്നും ആനന്ദ് ശർമ്മ വിമർശനം ഉന്നയിക്കുന്നു. കോണ്ഗ്രസിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആനന്ദ് ശർമ്മ വിമർശനം ഉന്നയിക്കുമ്പോൾ അത് കേരളത്തിലെ നേതാക്കൾക്കെതിരായ വിമർശനം കൂടിയായി മാറുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാ അത്തെയുമായി രഹസ്യധാരണ ഉണ്ടാക്കിയ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ നിലപാട് തന്നെയാകും തുടരുക. അതോടൊപ്പം വർഗീയതക്കെതിരായ പോരാട്ടം സെലക്റ്റിവ് ആകരുതെന്നും മതത്തിന്റെയും കൊടിയുടെയും നിറം നോക്കിയല്ല പോരാടേണ്ടതെന്നും ആനന്ദ് ശർമ്മ പറഞ്ഞുവെക്കുന്നു. ഇതും രാഹുൽ ഗാന്ധിക്കും കേരള നേതാക്കൾക്കെതിരെയുമുള്ള വിമർശനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here