ബംഗാളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും

ബംഗാളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും. തേജസ്വി യാദവ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

മമത ബാനര്‍ജിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ തേജസ്വി ലാലു പ്രസാദ് യാദവിന്റെ നിര്‍ദേശമാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.

അതേ സമയം മമതയുമായി കൈകൊടുക്കാനുള്ള തേജസ്വി യാദവിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമായ്ക്കഴിഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പിലടക്കം ഇടത് മതേതര പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിച്ച ആര്‍ജെഡിയാണ് ഇപ്പോള്‍ ബംഗാളില്‍ പുതിയ നയം സ്വീകരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News