
മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും വാനോളമുയര്‍ത്തി 86കാരിയായ ഒരു അമ്മ.
ഇനിയും പിണറായി വിജയന്‍ തന്നെ കേരളം ഭരിക്കുമെന്നും എന്റെ മരണം വരെ ഞാന്‍ ഇടതിനേ വോട്ട് ചെയ്യുകയുള്ളൂ എന്നും അമ്മ ഒരു വീഡിയോയിലൂടെ പറയുന്നു.
പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കുമെന്നും പെന്‍ഷന്‍ ഇത്ര കൃത്യതയോടെ തരുന്ന വേറെ തൈങ്കിലും സര്‍ക്കാരുണ്ടോ എന്നും അമ്മ വീഡിയോയിലൂടെ ചോദിക്കുന്നു.
പിണറായിയുടെ ഭരണത്തില്‍ ഞങ്ങള്‍ ദാരിദ്ര്യം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളുണ്ടെന്നു അമ്മ പറയുന്നു.
86കാരിയായ അമ്മയുടെ വാക്കുകള്‍: ”പിണറായി വിജയനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. എനിക്ക് 86 വയസായി. ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ. പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും.
പെന്‍ഷന്‍ എത്രയാണെങ്കിലും അത് തികച്ച് ഇങ്ങനെ തരുന്നുണ്ടല്ലോ? മറ്റവരാണെങ്കില്‍ ആറു മാസം കൂടി ചെല്ലുമ്പോള്‍ അരയും മുറിയും തരും. ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല. അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളാണ്. അരിയും സാധനങ്ങളും.
കൊറോണ കാലത്ത് ഒരു മനുഷ്യനും ക്ഷീണമില്ല. ഇതുപോലെ കൊണ്ടു തിന്നിട്ട് അല്ലേ അവര്‍ പിന്നെയും കുറ്റം പറയുന്നത്. ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ മനുഷ്യന്‍ മാത്രം മതി.”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here