
അതേ…..ഈയിടെ കടലില്‍ ചാടിയ നമ്മടെ രാഹുല്‍ഗാന്ധിയെ പിന്നെ ആരെങ്കിലും കണ്ടാരുന്നോ???? കാണാത്തവരെല്ലാം ദാണ്ടെ ദിങ്ങോട്ട് പൊക്കോ… എങ്ങോട്ടാണെന്നല്ലേ…പറയാം…കൊല്ലം കടലില്‍ ചാടിയ രോഹുല്‍ഗാന്ധി പിന്നീട് പൊങ്ങിയത് അങ്ങ് തമ്‌ഴിനാട്ടിലാണ്. അവിടെച്ചെന്ന് വെറുതേയിരുന്നില്ല പുള്ളി കേട്ടോ….
കന്യാകുമാരിയിലെ മുളകുമൂട് സെന്റ്.ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയ രാഹുല്‍ ഗാന്ധിയോട് വലിയ ഒരു വെല്ലുവിളി തന്നെ ഉയര്‍ത്തി പെണ്‍കുട്ടി രംഗത്തെത്തി. പുഷ് അപ് എടുക്കാന്‍ കഴിയുമോ എന്ന വെല്ലുവിളിയുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കായികതാരവുമായ മെര്‍ലിന്‍ ഷെനിഖ വേദിയിലെത്തുകയായിരുന്നു.
പക്ഷേ നമ്മടെ ജീയ്ക്ക് അതൊക്കെ നിസാരം…. ഇതൊക്കെ എന്തെന്ന ഭാവത്തില്‍ പൂ ചോദിച്ചപ്പോള്‍ പൂക്കാലം തന്നു എന്ന് പറയുന്ന പോലെ ഒരൊന്നൊന്നര പുഷ് അപ് തന്നെ ടെുത്തുകാണിച്ചു…പിന്നല്ല, നമ്മളോടാ കളി എന്ന ഭാവത്തില്‍ ജീയും….പെണ്‍കുട്ടിയും രാഹുലും ഒരുമിച്ചാണ് പുഷ് അപ് എടുത്തത്. എന്നാല്‍ പകുതിക്ക് വച്ച് നിര്‍ത്തിയ രാഹുല്‍, വെല്ലുവിളിയില്‍ മെര്‍ലിന്‍ ജയിച്ചതായി വരുത്തി.
തുടര്‍ന്ന് ഒറ്റക്കയ്യില്‍ പുഷ് അപ് ചെയ്യാനാകുമോയെന്ന് തിരിച്ചൊരു വെല്ലുവിളിയും വച്ചു. തുടര്‍ന്ന് ഒറ്റക്കയ്യില്‍ പുഷ് അപ് ചെയ്ത് കാണിച്ച ശേഷം മാത്രമാണ് രാഹുല്‍ എഴുന്നേറ്റത്. പിന്നെ നെഞ്ച് വിരിച്ചൊരു നില്‍പ്പാരുന്നു….തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.
പക്ഷേ എന്തൊക്കെ പറഞ്ഞാലും ജീ കടലില്‍ ചാടിയുണ്ടാക്കിയ ഓളമൊന്നും ഈ പുഷ് അപ്പില്‍ കിട്ടിയില്ല കേട്ടോ… കഴിഞ്ഞ ദിവസം കൊല്ലം വാടിക്കടപ്പുറത്ത് വല വലിക്കാനും വല ഒതുക്കാനും തൊഴിലാളികള്‍ക്കൊപ്പം കൂടിയ രാഹുല്‍ കടലിലേക്ക് ചാടുകയും ചെയ്തിരുന്നു.
എന്നാല്‍ പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്ന് പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ…എത്ര നാടകം കളിച്ചാലും കള്ളത്തരം കാണിച്ചാലും എന്നെങ്കിലും പിടിയിലാകുമെന്നത് ഇപ്പോള്‍ ഒരാളുടെ കാര്യത്തില്‍ സത്യമായിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ കടല്‍ കാണല്‍ രാഷ്ട്രീയ നാടകം മുപ്പതിനായിരം രൂപ നല്‍കി കരാര്‍ ഉറപ്പിച്ചായിരുന്നു എന്ന മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തലോടെ പൊളിയുകയും ചെയ്തു.
അപ്രതീക്ഷിതമായി പോയതാണെന്നു പറഞ്ഞ രാഹുല്‍ജിയുടെ ഷോയ്ക്ക് ക്യാമറയും പരിവാരങ്ങളുമെല്ലാം അകമ്പടി നല്‍കിയത് എടുത്തു പറയേണ്ട ഒന്നാണ്. രാവിലെ 5.30ന് മുന്‍കൂട്ടി തയാറാക്കിയ തിരകഥയനുസരിച്ച് വാടി സ്വദേശിയുടെ ‘പൂണ്ടിമാതാ’ ബോട്ട് റെഡിയാക്കി. രാഹുല്‍ജിയും പരിവാരങ്ങളും സാധാരണ എന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്ക രീതിയില്‍ വസ്ത്രം ധരിച്ച് ബോട്ടില്‍ കടലിലേക്ക് യാത്ര തിരിക്കുന്നു. കുറട്ടങ്ങോട്ട് പോയതും മീന്‍ കണ്ടു എന്ന് പറഞ്ഞ് വലയിടുന്നു.
ഒരാള്‍ വലയും കൊണ്ട് ബോട്ടില്‍ നിന്നും ചാടുന്നു. തൊട്ടു പിന്നാലെ സ്‌കൂബാഡൈവിംഗ് വിദഗ്ദനെന്ന് സ്വയം പുകഴ്ത്തിയ രാഹുല്‍ജി മറ്റൊരാളുടെ കൈപിടിച്ച് കടലിലേക്കെടുത്തു ചാടുന്നു. വീഡിയോ ഒക്കെ കിട്ടി എന്ന് ബോധ്യമായപ്പോള്‍ ബോട്ടില്‍ തിരിച്ചു കേറി ഇട്ട വല വലിച്ച് കരയ്ക്ക് കേറ്റുന്നു. ഇടയ്ക്ക് തൊട്ടു പുറകില്‍ നില്‍ക്കുന്ന കൂട്ടാളികളോട് മതിയോ വീഡിയോ എല്ലാം കിട്ടിലല്ലോ അല്ലേ എന്ന തരത്തിലുള്ള നോട്ടവും ആംഗ്യവുമൊക്കെ കാണാം….
എന്നാല്‍ മറ്റൊരു രസകരമായ സംഭവം കൂടി പറയട്ടേ… ഇനി തമിഴ്‌നാട്ടിലും ചെന്ന് കടലില്‍ ചാടിയാലോ എന്ന് പേടിച്ച് തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം രാഹുലിന്റെ യാത്ര തടഞ്ഞതെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇനി ന്തൈാക്കെ കാണണമെന്തോ? കടലില്‍ ചാടുന്നു….ബോഡി ബില്‍ഡപ്പ് കാണിക്കുന്നു….അങ്ങനെ…..അങ്ങനെ…..അങ്ങനെ…. അവസാനം പവനായി ശവമായി എന്ന് പറയുന്നതുപോലെ എല്ലാം അവസാനം പൊകയായി പോകാതിരുന്നാല്‍ മതി…. അല്ല നിങ്ങള്‍തന്നെ ഒന്നാലോചിച്ച് നോക്ക്, ഇത്രയും കോപ്രായം കാണിച്ചിട്ട് കോണ്‍ഗ്രസിന് ഇവിടെ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലുള്ള അവസ്ഥയേ…….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here