പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്രഹരമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായും നിയമപരമായും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് പ്രവേശം പൂര്‍ണമായും അടഞ്ഞ സാഹചര്യത്തില്‍ പിസി ജോര്‍ജ് വിവരങ്ങൾ CBI ക്ക് കൈമാറാന്‍ സാധ്യത കൂടുതലാണ്.
നിയമസഭാ തെരഞ്ഞടുപ്പടുത്തിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരായ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തൽ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സോളാര്‍ ലൈംഗികാതിക്രമ ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ
ഇര ഉറച്ച് നില്‍ക്കവെ ഈ ആരോപണം ശരിവയ്ക്കുന്നതായിരുന്നു പിസി ജോര്‍ജ്ജിന്‍റെ തുറന്നുപറച്ചില്‍
സംഭവത്തിൽ CBI അന്വേഷണം നടക്കുന്ന വേളയിലാണ് കേസിൽ വഴിത്തിരിവാകുന്ന വെളിപ്പെടുത്തല്‍. ഇത് ഉമ്മന്‍ചാണ്ടിക്ക് നിയമപരമായും രാഷ്ട്രീയമായും തിരിച്ചടി സൃഷ്ടിക്കുമെനാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇരയ്ക്കെതിരായ അതിക്രമം എവിടെ എങ്ങനെ നടന്നെന്ന് വ്യക്തമാകാൻ സിബിഐക്ക് പിസി ജോര്‍ജ് മൊഴി നല്‍കുന്നതോടെ എളുപ്പമാകും
പുതിയ വെളിപ്പെടുത്തല്‍ കേസ് ശക്തിപ്പെടുത്തുമെന്നതാണ് നിയമവശമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായയ്ക്ക് ഏല്‍പ്പിക്കുന്ന പരുക്കാണ് രാഷ്ട്രീയവശം. എതിരാളികളേക്കാള്‍ ഒപ്പമുള്ളവര്‍ തന്നെ പുതിയ വെളിപ്പെടുത്തല്‍ ആയുധമാക്കാനുള്ള സാധ്യത ചെറുതല്ല.. ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വത്തിനെതിരെ ചെന്നിത്തലയും കൂട്ടരും അസ്വസ്ഥരായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
Get real time update about this post categories directly on your device, subscribe now.