കർഷക സമരം 97-ാം ദിവസത്തിലേക്ക്

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 97-ാം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. കർഷക സമരങ്ങൾ ശക്തമാക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് വരും ദിവസങ്ങളിൽ 5 സംസ്ഥാങ്ങൾ സന്ദർശിക്കും.

കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ചകൾക്ക് തയ്യാറാണെന്ന് ആവർത്തിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി, ചർച്ചക്ക് വേണ്ടി മുൻകൈ എടുക്കുന്നില്ലെന്നും കർഷകനേതാക്കൾ വിമർശിച്ചു. സമരം അവസാനിപ്പിച്ച് കർഷകർ കൃഷി ഇടങ്ങളിലേക്ക് പോകുമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം മാത്രമാണെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

അതേ സമയം വിവാദ കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ കർഷക നേതാക്കാൾ പ്രതിഷേധം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News