കർഷക പോരാട്ടത്തിന് ഒപ്പം നിന്ന ഇടത് പക്ഷത്തോടൊപ്പമായിരിക്കും കർഷകരും ജനങ്ങളും അണിനിരക്കുകയെന്ന് കെ കെ രാഗേഷ് എം പി

കർഷക പോരാട്ടത്തിന് ഒപ്പം നിന്ന ഇടത് പക്ഷത്തോടൊപ്പമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ കർഷകരും ജനങ്ങളും അണിനിരക്കുകയെന്ന് കെ കെ രാഗേഷ് എംപി. ബിജെപിക്ക് വോട്ട് ചെയ്യില്ല എന്ന് കർഷകർ ദൃഢപ്രതിജ്ഞയെടുക്കണം. ട്രാക്ടർ ഓടിച്ചും കടലിൽ ചാടിയും നാടകം കളിക്കുന്ന രാഹുൽ ഗാന്ധി കർഷകബില്ലിനെതിരെ പാർലമെൻ്റിൽ മിണ്ടിയിട്ടില്ലെന്ന് കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി.

കർഷക സമരത്തോട് ജനാധിപത്യപരമായ മര്യാദ കാണിക്കാതെ കോർപറേറ്റുകൾക്ക് വേണ്ടി നിലപാടെടുക്കുകയാണ് നരേന്ദ്ര മോഡി ചെയ്തതെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. കർഷക സമരത്തിലെ അക്രമം ബിജെപി ആസൂത്രണം ചെയ്തതാണ്
ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിച്ച ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് കർഷകർ പ്രതിജ്ഞ എടുക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.

കോൺഗ്രസ് കർഷക സമരത്തിന്‍റെ ഭാഗമായിട്ടേയില്ല. കോൺഗ്രസ് നയമാണ് ബിജെപി നടപ്പാക്കുന്നത്. കോൺഗ്രസിന്‍റെ ചില എം പിമാർ സമരകേന്ദ്രത്തിൽ പോയി സെൽഫി എടുത്ത് മടങ്ങുകയാണ് ചെയ്തത്. ട്രാക്ടർ ഓടിച്ചും കടലിൽ ചാടിയും രാഹുൽ ഗാന്ധി നാടകം കളിക്കുകയാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം സമരം വ്യാപകമാക്കും. പ്രചരണത്തിൻ്റെ ഭാഗമായി കിസാൻ പഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും കെ കെ രാഗേഷ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News